Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; വീടുകള്‍ തകര്‍ത്തു, കുട്ടികളടക്കം പട്ടിണിമരണം 235ലേക്ക്

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; വീടുകള്‍ തകര്‍ത്തു, കുട്ടികളടക്കം പട്ടിണിമരണം 235ലേക്ക്

ഗാസ സിറ്റി : ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ സിറ്റിയുടെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നടത്തിയ കനത്ത ബോംബാക്രമണങ്ങളില്‍ 123 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം കഴിഞ്ഞരാത്രി ശക്തമായ ടാങ്ക് ആക്രമണവും ബോംബിങ്ങും നടത്തുകയായിരുന്നു ഇവിടെ. നിരവധി വീടുകള്‍ തകര്‍ത്തായിരുന്നു ആക്രമണം.

അതേസമയം, കടുത്ത പ്രതിഷേധത്തിനിടയിലും ഗാസയിലെ ഭക്ഷണവിതരണകേന്ദ്രങ്ങളിലെ വെടിവയ്പ് ഇസ്രയേല്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന വെടിവയ്പ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഉപരോധം മൂലം പട്ടിണിയില്‍ 3 കുട്ടികളടക്കം 8 പേര് മരിച്ചതോടെ പട്ടിണിമരണം 235 ആയി.

ഗാസ സിറ്റി പിടിക്കുന്നതിനു മുന്നോടിയായാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. കയ്‌റോയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments