Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldപാക്കിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം: ഒരു കിലോ തക്കാളിക്ക് 600 രൂപ

പാക്കിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം: ഒരു കിലോ തക്കാളിക്ക് 600 രൂപ

ലാഹോര്‍: പാകിസ്താനിൽ തക്കാളിയുടെ വില കിലോക്ക് 600 രൂപ (പാകിസ്താൻ രൂപ) ആയി. ഇത് സാധാരണ വിലയേക്കാൾ 400ശതമാനം കൂടുതലാണ്. മുമ്പ് കിലോക്ക് 50-100 രൂപക്ക് ലഭ്യമായിരുന്ന തക്കാളി ഇപ്പോൾ കിലോ 550-600 രൂപക്കനണ് വിൽക്കുന്നത്.

ഒക്ടോബർ 11 മുതൽ പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയിലെ സംഘർഷങ്ങൾ കാരണം തോർഖാം, ചാമൻ തുടങ്ങിയ പ്രധാന പാതകൾ അടച്ചിട്ടിരിക്കുകയാണ്. തീവ്രവാദ ആക്രമണങ്ങൾക്ക് കാബൂളിനെ ഇസ്‍ലാമാബാദ് കുറ്റപ്പെടുത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്കും, വ്യാപാരം സ്തംഭിക്കാനും ഇടയാക്കി.

ദിവസവും 30 ട്രക്ക് തക്കാളി കൊണ്ടുപോകുന്നതിന് പകരം, ഇപ്പോൾ 15-20 ട്രക്കുകൾ മാത്രമാണ് എത്തുന്നത്.ക്രോസിങ് അടച്ചതോടെ തക്കാളി, ആപ്പിൾ, മുന്തിരി തുടങ്ങിയ സാധനങ്ങൾ നിറച്ച ഏകദേശം 5,000 കണ്ടെയ്നറുകൾ കുടുങ്ങിക്കിടക്കുകയാണ്. കൂടാതെ, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ, സിന്ധ് എന്നിവിടങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഗണ്യമായ വിളനാശത്തിന് കാരണമായി.

30 ട്രക്കുകൾക്ക് പകരം, 15-20 ട്രക്ക് തക്കാളി മാത്രമാണ് ലാഹോറിലെ ബദാമി ബാഗ് മാർക്കറ്റിൽ ദിവസവും എത്തുന്നത്, ആവശ്യത്തിന് തക്കാളി എത്താതായതോടെ എത്തിക്കുന്ന തക്കാളിക്ക് ഇരട്ടിയും അതിലധികവും വില നൽകേണ്ട അവസ്ഥയിലാണ്.പാകിസ്ഥാൻ പ്രദേശങ്ങളിലെ വെള്ളപ്പൊക്കം ഉൽപാദനം കുറക്കുന്നു

വളരെക്കാലമായി അതിർത്തി കടന്നുള്ള വ്യാപാരമാണ് തക്കാളി വില കുതിച്ചുയരാനുള്ള ഒരു കാരണം. 2011-ൽ, പാകിസ്താനിലെ ഉയർന്ന തക്കാളി വില മുതലെടുത്ത് ഇന്ത്യൻ വ്യാപാരികൾ അട്ടാരി-വാഗ അതിർത്തി വഴി തക്കാളി നിറച്ച ട്രക്കുകൾ അയച്ചതായി റിപ്പോർട്ട് പറയുന്നു.ഡൽഹിയിൽ നിന്നും നാസിക്കിൽ നിന്നുമുള്ള തക്കാളി ട്രക്കുകൾ ദിവസവും പാകിസ്താനിലേക്ക് പോയിരുന്നു. ഇത് ഇന്ത്യൻ വിപണികളിൽ തക്കാളി വില വർധിച്ചു. സിന്ധിലും പാകിസ്താനിലെ മറ്റ് ഉൽപാദന മേഖലകളിലും വെള്ളപ്പൊക്കം പലപ്പോഴും പ്രാദേശിക ക്ഷാമത്തിന് കാരണമാകുമെന്നും ഇത് വില വർധിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments