Wednesday, January 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldബ്രിട്ടനിലെ അതിദരിദ്രരുടെ എണ്ണത്തിൽ റെക്കോർഡ് വർധന, 10% വർധന

ബ്രിട്ടനിലെ അതിദരിദ്രരുടെ എണ്ണത്തിൽ റെക്കോർഡ് വർധന, 10% വർധന

ലണ്ടൻ: ബ്രിട്ടനിലെ അതിദരിദ്രരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 68 ലക്ഷം ജനങ്ങൾ നിലവിൽ അതിദരിദ്രരാണെന്നും 3 പതിറ്റാണ്ടിനിടെ റെക്കോർഡ് വർധനയാണുണ്ടായതെന്നും ജോസഫ് റൗൻട്രി ഫൗണ്ടേഷൻ (ജെആർഎഫ്) നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

മൊത്തത്തിലുള്ള ദാരിദ്ര്യനിരക്ക് 1994–95 ൽ 24% ആയിരുന്നത് 2023–24 ൽ 21% ആയി കുറഞ്ഞെങ്കിലും അതിദരിദ്രരുടെ എണ്ണം 8 ശതമാനത്തിൽ നിന്ന് 10% ആയി വർധിച്ചു. വീട്ടുവാടക കഴിഞ്ഞുള്ള കുടുംബത്തിന്റെ ആകെ വരുമാനം, ശരാശരി പ്രതിശീർഷ വരുമാനത്തിന്റെ 40 ശതമാനത്തിൽ താഴെ വരുന്നവരെയാണ് ബ്രിട്ടനിൽ അതിദരിദ്രരായി കണക്കാക്കുന്നത്. 2 കുട്ടികളുള്ള ദമ്പതികൾക്ക് പ്രതിവർഷ വരുമാനം 16,400 യൂറോയിൽ (17.9 ലക്ഷം രൂപ) കുറവാണെങ്കിൽ ഈ വിഭാഗത്തിൽ വരും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments