Monday, December 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldസുഡാനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു, സ്ത്രീകള്‍ കൂട്ടത്തോടെ...

സുഡാനിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു, സ്ത്രീകള്‍ കൂട്ടത്തോടെ ബലാത്സംഗത്തിന് ഇരയാകുന്നു

ഖാർത്തും∙:സുഡാനിലെ കൊർദോഫാൻ മേഖലയിലുള്ള കലോകി പട്ടണത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു. കുട്ടികളുടെ വിദ്യാലയത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. സൈന്യവുമായി പോരാടുന്ന അർധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സാണ് (ആർഎസ്എഫ്) ആക്രമണത്തിനു പിന്നിലെന്ന് സുഡാൻ സൈന്യം ആരോപിച്ചു. ആർഎസ്എഫിന്റെ പ്രതികരണവും വന്നിട്ടില്ല.

സൈന്യവും ആർഎസ്എഫും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 2023 ഏപ്രിലിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം ആരംഭിച്ചത്. ജനറൽ അബ്ദെൽ ഫത്താഹ് അൽ-ബുർഹാൻ നയിക്കുന്ന എസ്എഎഫും ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോ (ഹെമെദ്തി) നയിക്കുന്ന ആർഎസ്എഫും തമ്മിൽ അധികാരത്തിനുവേണ്ടിയാണ് പോരാട്ടം നടക്കുന്നത്.

സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ചെടുത്തതോടെയാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് കൊടിയ ക്രൂരതകൾ നടത്തിയത്. 12 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തു. സാധാരണ ജനങ്ങൾക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ ഇരുകൂട്ടരും നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുരുഷൻമാരെ മാറ്റിനിർത്തി വെടിയുതിർത്ത ആർഎസ്എഫ് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments