Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldഓസ്ട്രേലിയൻ മലയാളികൾക്കിനി കലയുടെ ഉത്സവം: കല സാംസ്കാരിക സംഘടന രൂപീകരിച്ചു

ഓസ്ട്രേലിയൻ മലയാളികൾക്കിനി കലയുടെ ഉത്സവം: കല സാംസ്കാരിക സംഘടന രൂപീകരിച്ചു

മെൽബൺ: ഓസ്ട്രേലിയ കേന്ദ്രീകരിച്ച് “കല” (കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ) എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചു. പ്രവാസികളുടെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തി അതിനെ പ്രോൽസാനിപ്പിക്കുകയും കലാപരമായ കഴിവുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുകയും ചെയ്യുകയാണ് കലയുടെ ലക്ഷ്യം.
സാ​ഹി​ത്യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ വിവിധയിനം മൽസരങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോൽസാനിപ്പിക്കുന്ന മൽസരങ്ങൾ നടത്തും. 2024 ൽ കലയുടെ നേതൃത്വത്തിൽ ” ഓർമ്മച്ചെപ്പ് 2024″ ഗാനമേള മെൽബണിലെ അനുഗ്രഹീത ഗായകർ അണിയിച്ചൊരുക്കും. കുട്ടികളുടെ ഡാൻസ് മൽസരവും ചിത്രരചനാ മൽസരവും അണിയിച്ചൊരുക്കുന്ന “വർണ്ണം 2024” ൽ നടത്തപ്പെടും. ഓസ്ട്രേലിയയിലെ എല്ലാ സാംസ്കാരിക രംഗത്തും കലയുടെ കൈയ്യൊപ്പ് ചാർത്തുന്ന അണിയറ പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തിലെ ജീവകാരുണ്യ രംഗത്ത് മാറ്റത്തിന്റെ ചിലമ്പൊലിയുമായി കലയുടെ പ്രവർത്തകരുണ്ടാകും.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വി​വി​ധ സാ​ഹി​ത്യ ര​ച​നാ​മ​ത്സ​രങ്ങളുംക​ല യുടെ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകും. കല ഓസ്ട്രേലിയയുടെ ഔദ്യോഗികമായ ഉൽഘാടനം ഫെഡറൽ എം.പി കസ്സാൻഡ്രാ ഫെർണാൻഡോ നിർവ്വഹിച്ചു. കലയുടെ ഓസ്ട്രേലിയാ ഭാരവാഹികളായ ജോസ് എം. ജോർജ്, ജോർജ് തോമസ് എം.എ, എൽ എൽ.ബി, ജോജി കാഞ്ഞിരപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments