Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldപടിഞ്ഞാറിനെ ഉലച്ച് വിദ്യാർഥി പ്രക്ഷോഭം; ചൂടുപിടിച്ച് ഗ​സ്സ വെടിനിർത്തൽ ചർച്ചകൾ

പടിഞ്ഞാറിനെ ഉലച്ച് വിദ്യാർഥി പ്രക്ഷോഭം; ചൂടുപിടിച്ച് ഗ​സ്സ വെടിനിർത്തൽ ചർച്ചകൾ

വാ​ഷി​ങ്ട​ൺ: ഗ​സ്സ വം​ശ​ഹ​ത്യ​ക്കെ​തി​രെ യു.​എ​സ് വാ​ഴ്സി​റ്റി​ക​ളി​ൽ ആ​ളി​പ്പ​ട​ർ​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം യൂ​റോ​പ്പി​ലേ​ക്കും പ​ട​രു​ന്നു. കാ​മ്പ​സു​ക​ൾ സ​മ​ര​ത്തീ​യി​ൽ തി​ള​ച്ചു​മ​റി​യു​ന്ന​തി​നു പി​ന്നാ​ലെ ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ അ​തി​വേ​ഗ​ത്തി​ലാ​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ളു​മാ​യി യു.​എ​സ്, ഫ്ര​ഞ്ച് നേ​താ​ക്ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തി. മ​ധ്യ​സ്ഥ​രാ​യി സൗ​ദി അ​റേ​ബ്യ​യും രം​ഗ​ത്തി​റ​ങ്ങി. യു.​എ​സ് വാ​ഴ്സി​റ്റി​ക​ളി​ൽ ത​മ്പു​ക​ളു​യ​ർ​ത്തി വി​ദ്യാ​ർ​ഥി സ​മൂ​ഹം തു​ട​രു​ന്ന ഫ​ല​സ്തീ​ൻ സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ എ​ല്ലാ നീ​ക്ക​ങ്ങ​ളും പ​രാ​ജ​യ​മാ​യ​തോ​ടെ അ​റ​സ്റ്റ് തു​ട​രു​ക​യാ​ണ്.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്രം 200 പേ​രെ​യാ​ണ് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തീ​വ്ര​വാ​ദ വി​രു​ദ്ധ​വി​ഭാ​ഗ​ത്തെ വ​രെ ഇ​റ​ക്കി​യാ​ണ് ചി​ല സ്ഥാ​പ​ന​ങ്ങ​ൾ പ്ര​ക്ഷോ​ഭം നേ​രി​ടു​ന്ന​ത്. 1968ലെ ​വി​യ​റ്റ്നാം യു​ദ്ധ​കാ​ല പ്ര​ക്ഷോ​ഭ​ത്തി​ന്റെ അ​ല​ക​ളു​യ​ർ​ത്തു​ന്ന ഫ​ല​സ്തീ​ൻ സ​മ​ര​ങ്ങ​ൾ കൂ​ടു​ത​ൽ പ​ട​ർ​ന്നാ​ൽ പി​ടി​ച്ചു​കെ​ട്ട​ൽ പ്ര​യാ​സ​ക​ര​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ആ​ശ​ങ്ക. ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ആ​സ്ട്രേ​ലി​യ, ഇ​റ്റ​ലി രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം പ​ട​രു​ക​യാ​ണ്.

ഇ​തി​നു​പി​ന്നാ​ലെ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക​യു​ടെ​യും ഫ്രാ​ൻ​സി​ന്റെ​യും മു​തി​ർ​ന്ന പ്ര​തി​നി​ധി​ക​ൾ പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തു​ന്നു​ണ്ട്. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന സൗ​ദി അ​റേ​ബ്യ​യി​ൽ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ തി​ങ്ക​ളാ​ഴ്ച എ​ത്തും. ലോ​ക സാ​മ്പ​ത്തി​ക ഫോ​റം ന​ട​ക്കു​ന്ന റി​യാ​ദി​ൽ ഇ​തോ​ട​നു​ബ​ന്ധി​ച്ചാ​കും ഗ​സ്സ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളും ന​ട​ക്കു​ക. ഫ്ര​ഞ്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്റ്റീ​ഫ​ൻ സെ​ജോ​ണും ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കും.

സെ​ജോ​ൺ ഞാ​യ​റാ​ഴ്ച ല​ബ​നാ​നി​ലെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്ദു​ല്ല രാ​ജ​കു​മാ​ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ഈ​ജി​പ്ത്, ഖ​ത്ത​ർ, ജോ​ർ​ഡ​ൻ, യു.​എ.​ഇ, ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി​ക​ളു​ടെ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച ന​ട​ന്നി​രു​ന്നു. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്കാ​യി ഹ​മാ​സ് പ്ര​തി​നി​ധി സം​ഘം തി​ങ്ക​ളാ​ഴ്ച ഈ​ജി​പ്തി​ലെ കൈ​റോ​യി​ലെ​ത്തും. ക​ഴി​ഞ്ഞ​ദി​വ​സം ഇ​സ്രാ​യേ​ൽ പു​തി​യ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

20 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം ആ​റാ​ഴ്ച വെ​ടി​നി​ർ​ത്താ​മെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ പി​ന്നീ​ട് ച​ർ​ച്ച ചെ​യ്യാ​മെ​ന്നു​മാ​ണ് ഇ​സ്രാ​യേ​ൽ നി​ർ​ദേ​ശം. അ​​തേ​സ​മ​യം, ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​കു​ന്ന​തി​നു​പി​ന്നാ​ലെ ത​നി​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന ആ​ശ​ങ്ക ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ പി​ന്തി​രി​പ്പി​ക്കു​ന്ന​താ​യി ഇ​സ്രാ​​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു. മു​തി​ർ​ന്ന ഇ​സ്രാ​യേ​ൽ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും വാ​റ​ന്റു​ണ്ടാ​കും. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം അ​ടി​യ​ന്ത​ര യോ​ഗം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് വി​ളി​ച്ചു​ചേ​ർ​ത്ത​താ​യി ഇ​സ്രാ​യേ​ൽ ടെ​ലി​വി​ഷ​നാ​യ ചാ​ന​ൽ 12 റി​പ്പോ​ർ​ട്ട് ചെ​യ്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments