ലൈലോങ് വേ: ദക്ഷിണാഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. നേതാക്കൾ അടക്കം പ്രസിഡന്റിന്റെ കൂടെയുണ്ടായിരുന്ന ഒമ്പത് പേരും കൊല്ലപ്പെട്ടതായി മലാവി പ്രസിഡന്റ് അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു പ്രസിഡന്റും സംഘവും സഞ്ചരിച്ച വിമാനം കാണാതായത്. മുൻമന്ത്രിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെട്ടപ്പോഴായിരുന്നു സംഭവം. തലസ്ഥാന നഗരമായ ലൈലോങ് വേയിൽ നിന്നായിരുന്നു പുറപ്പെട്ടത്. മസൂസു നഗരത്തിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
തുടർന്ന് വിമാനം റഡാറിൽ നിന്ന് കാണാതായതോടെ നൂറുകണക്കിന് വരുന്ന സൈനികസംഘം തെരച്ചിൽ ആരംഭിച്ചു. ഒരുദിവസം നീണ്ട തെരച്ചിലിനൊടുവിൽ മലാവിയുടെ ഉത്തരമേഖലയിലുള്ള മലഞ്ചെരുവുകൾക്കിടയിൽ നിന്നാണ് വൈസ് പ്രസിഡന്റും സംഘവും സഞ്ചരിച്ച സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 51-കാരനായ വൈസ് പ്രസിഡൻ്റ് സോളോസ് ക്ലോസ് ചിലിമ കൂടാതെ മുൻ പ്രഥമവനിത ഷാനിൽ ഡിംബിരിയും വിമാനത്തിലുണ്ടായിരുന്നു.