Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldതിരിച്ചടിച്ച് ഹിസ്ബുള്ള; 12ഓളം മിസൈലുകൾ വിക്ഷേപിച്ചു, നാന്നൂറോളം ആക്രമണങ്ങൾ നടത്തി ഇസ്രയേൽ

തിരിച്ചടിച്ച് ഹിസ്ബുള്ള; 12ഓളം മിസൈലുകൾ വിക്ഷേപിച്ചു, നാന്നൂറോളം ആക്രമണങ്ങൾ നടത്തി ഇസ്രയേൽ

ബെയ്‌റൂട്ട്: ഇസ്രയേൽ സ്‌ഫോടന പരമ്പരകൾക്കിടയിൽ തിരിച്ചടിച്ച് ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിലെ റാമത് ഡാവിഡ് എയർബേസിൽ 12ഓളം മിസൈൽ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അറിയിച്ചു. ലെബനനിലെ തുടർച്ചയായ പേജർ, വാക്കിടോക്കി സ്‌ഫോടന പരമ്പരയ്ക്ക് മറുപടിയാണ് ഇന്നത്തെ ആക്രമണമെന്ന് ഹിസ്ബുള്ള പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.


ഹിസ്ബുള്ളയുടെ ആക്രമണത്തിൽ 60 വയസുള്ള ഒരാൾക്ക് പരിക്കേറ്റതായി ഇസ്രയേൽ സൈന്യത്തിന്റെ റേഡിയോ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മറുപടി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. ഭൂരിഭാഗം മിസൈലുകൾ തങ്ങൾ തടഞ്ഞതായും ആക്രമണത്തെ കുറിച്ചുള്ള അവലോകനം നടക്കുകയാണെന്നും ഇസ്രയേൽ സൈന്യം എക്‌സിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments