Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldകോൺഗ്രസ് വിജയം ആഘോഷിച്ച് ഒഐസിസി യുകെ

കോൺഗ്രസ് വിജയം ആഘോഷിച്ച് ഒഐസിസി യുകെ

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തിരിച്ചു വരവ് സ്വാഗതം ചെയ്തു കൊണ്ടു ഒഐസിസി യുകെ യുടെ യോഗം ക്രോയിഡണ്‍ ശ്രീനാരായണ ഗുരു മിഷന്‍ ഹാളില്‍ നടന്നു.യോഗത്തില്‍ ജനാധിപത്യ വിശ്വസികള്‍ക്കും നേതാക്കന്‍മാര്‍ക്കും പ്രസിഡന്റ് മധുരം നല്‍കി സ്വീകരിച്ചു.വന്ദേമാതര ഗാനത്തോടെ തുടങ്ങിയ പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളാവുകയും തുടര്‍ന്ന് പരസ്പരം ലഡു നല്‍കി സന്തോഷം പങ്ക് വക്കുകയും ചെയ്തു.

യുകെയിലെ വിവിധ റീജനുകള്‍ നാഷണല്‍ കമ്മറ്റികള്‍ ഒരുക്കിയ ആഘോഷത്തിനൊപ്പം നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി രാഹുല്‍ ഗാന്ധിയുടെ ത്യാഗത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ദ്യഡ നിശ്ചയത്തോടു കൂടി നടന്നു തീര്‍ത്ത ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സമര്‍പ്പണത്തിന്റെയും പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ വിജയത്തെ കാണാന്‍ കഴിയുന്നത് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

OlCC UK ചെയര്‍മാനും, പ്രസിഡന്റുമായകെ കെ മോഹന്‍ ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിംങ്ങ് പ്രസിഡന്റ് അപ്പാ ഗഫൂര്‍ സ്വാഗത പ്രസംഗം നടത്തി തുടര്‍ന് ചെയര്‍മാന്‍  കെ കെ മോഹന്‍ ദാസ് അധ്യക്ഷ പ്രസംഗം നടത്തി. തിരഞ്ഞെടുപ്പു വിജയം കോണ്‍ഗ്രസ്സ് തിരിച്ചു വരവിന്റെ കാലമാണ് എന്നും സത്യവും അതിലൂടെ ജനാധിപത്യവും പുനസ്ഥാപിക്കപ്പെടുന്നതായും പ്രവര്‍ത്തകരെ ഒര്‍മ്മിപ്പിച്ചു ശേഷം OICC ജനറല്‍ സെക്രട്ടറി ബേബിക്കുട്ടി ജോര്‍ജ്ജ് ഇലക്ഷ്‌നും വിജയ സാധ്യതകളിലൂടെ ഉള്ള പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തിനെ ആസ്പതമാക്കി പ്രസംഗിച്ചു.

തുടര്‍ന്ന് വൈസ് പ്രസിഡന്റ് അള്‍സഹാര്‍അലി, നാട്ടില്‍ നിന്നും വര്‍ക്കിംങ്ങ് പ്രസിഡന്റും യൂറോപ്പ്‌കോര്‍ഡിനേറ്ററും  ആയ ഷൈനു മാത്യു,സറീ റീജനല്‍ പ്രസിഡന്റ് വില്‍സണ്‍ ജോര്‍ജ് ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ്ജ് ക്രോയിഡോണ്‍ കമ്മറ്റി പ്രസിഡന്റ് , ലിലിയാ പോള്‍ സറി കമ്മറ്റി അംഗങ്ങളായ അഷറഫ്, ജോര്‍ജ്ജ് അടൂര്‍ എന്നിവര്‍ വിജയിച്ച എംപിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് സംസാരിച്ചു.

വിവിധ റീജനുകളായ OxFord, Northemption, Ipswich, എന്നീ റീജനുകള്ളല്‍ നടന്ന യോഗങ്ങള്‍ നാഷണല്‍ പ്രസിഡന്റ് KK ,മോഹന്‍ദാസ് വീഡിയോ കോണ്‍ഫ്രണ്‍സിലൂടെ ഉത്ഘാടനം ചെയ്തു സംസാരിച്ചു. നാഷണല്‍ കമ്മറ്റി ട്രഷറര്‍  ജവഹര്‍ലാല്‍ നന്ദി പ്രസംഗത്തില്‍ ഒരിക്കലും കോണ്‍ഗ്രസ്സിനെ തകര്‍ക്കുവാന്‍ ആരാലും കഴിയില്ലന്ന് ഓര്‍മ്മിപ്പിച്ചു യോഗത്തില്‍ എത്തിയവര്‍ക്ക് നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments