മോസ്കോ : റഷ്യയിൽ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 17ന് നടക്കും. വ്ലാഡിമിർ പുട്ടിനെ വീണ്ടും പ്രസിഡന്റായി വാഴിക്കാനുള്ള വോട്ടെടുപ്പെന്ന് സ്വതന്ത്ര നിരീക്ഷകർ വിമർശിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനത്തെ റഷ്യൻ പാർലമെന്റ് ഏകകണ്ഠമായാണ് അംഗീകരിച്ചത്. യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത ഡോൺസ്ക്, സാപൊറീഷ്യ, ഖേഴ്സൻ എന്നീ പ്രവിശ്യകളിലും വോട്ടെടുപ്പ് നടത്തുമെന്ന് ഇക്കാര്യം അറിയിച്ച ഫെഡറേഷൻ കൗൺസിൽ സ്പീക്കർ വാലന്റീന മത്വിയെങ്കോ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചിട്ടില്ല. 14ന് പ്രഖ്യാപനമുണ്ടായേക്കും. ആറാം തവണയാണ് പുട്ടിൻ അധികാരത്തിലേക്ക് വരുന്നത്. പുട്ടിൻ തന്നെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇനി 2 തവണ കൂടി മത്സരിക്കാം. 2036 വരെ അധികാരത്തിൽ തുടരാം. പ്രധാനമന്ത്രിയും പ്രസിഡന്റുമായി 1999 മുതൽ അധികാരത്തിൽ തുടരുകയാണ് പുട്ടിൻ.