Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeWorldപുതിയ നയതന്ത്ര നീക്കങ്ങളിലൂടെ അമേരിക്കക്ക്​ മുന്നറിയിപ്പുമായി റഷ്യയും

പുതിയ നയതന്ത്ര നീക്കങ്ങളിലൂടെ അമേരിക്കക്ക്​ മുന്നറിയിപ്പുമായി റഷ്യയും

ചൈനക്കു പിന്നാലെ പുതിയ നയതന്ത്ര നീക്കങ്ങളിലൂടെ അമേരിക്കക്ക്​ മുന്നറിയിപ്പുമായി റഷ്യയും. അറബ്​, മുസ്‌ലിം രാജ്യങ്ങളെ കൂടെ നിർത്തി അമേരിക്കൻ വിരുദ്ധ ചേരിക്ക്​ ആക്കം കൂട്ടാനാണ്​ പുടിന്റെ പുതിയ നീക്കം. പശ്ചിമേഷ്യയിൽ അമേരിക്ക ഇതോടെ കൂടുതൽ സമ്മർദത്തിലാകും.

ഇറാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളുമായി കൂടുതൽ കൈകോർക്കാനും മേഖലയിൽ രാഷ്​ട്രീയ സ്വാധീനം വികസിപ്പിക്കാനുമാണ്​ റഷ്യൻ പ്രസിഡൻറ്​ പുടിന്റെ നീക്കം. ഇതിന്റെ ഭാഗമായി സിറിയൻ പ്രസിഡൻറ്​ ബശ്ശാറുൽ അസദിനെ റഷ്യയിൽ ക്ഷണിച്ചു വരുത്തിയ പുടിൻ, യുക്രയിൻ യുദ്ധത്തിന്​ പിന്തുണ തേടുകയും ചെയ്​തു. ഇറാനും തുർക്കിയും സിറിയയും ഒരുമിച്ചു നിന്നാൽ നീണ്ടകാലമായി തുടരുന്ന സിറിയൻ യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയും ശക്​തമാണ്​.

അമേരിക്കൻ പിന്തുണയോടെ സിറിയയിൽ നിരന്തരം ആക്രമണം നടത്തുന്ന ഇസ്രായേലിനെ പ്രതിരോധിക്കാനും ഈ പുതിയ കൂട്ടായ്​മക്കാകും. മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ റഷ്യക്ക്​ നിർണായക പങ്കു വഹിക്കാൻ സാധിക്കുമെന്ന്​ ബശ്ശാറുൽ അസദ്​ പുടിനുമായുള്ള ചർച്ചയിൽ വ്യക്​തമാക്കി. ചൈനയുടെ മധ്യസ്​ഥതയിൽ ഇറാൻ, സൗദി നയതന്ത്ര ബന്​ധം പുന:സ്ഥാപിച്ചതും സിറിയ​ൻ ഭരണകൂടത്തെ ചേർത്തു നിർത്തി പുതിയ രാഷ്​ട്രീയ സമവാക്യത്തിന്​ റഷ്യ മുൻകൈയെടുക്കുന്നതും അമേരിക്കക്കുള്ള വലിയ ആഘാതമായി മാറുകയാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments