മിസോറിയിൽ മൂന്നുവയസ്സുകാരി സഞ്ചരിച്ച എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞു;രക്ഷപെട്ടത് തലനാരിഴയ്ക്ക്

Global Indian Writer · November 7, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

മിസോറിയിലെ സെന്റ് പീറ്റേഴ്സിൽ നവംബർ 5വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മേഗൻ കോൾഹാസ് എന്ന സ്ത്രീ തന്റെ ജിഎംസി യൂക്കോൺ (GMC Yukon) കാർ കുളത്തിന് സമീപം നിർത്തിയിട്ട് മറ്റ് മൂന്ന് കുട്ടികളെ സ്കൂൾ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. മൂന്നുവയസ്സുകാരിയായ മകൾ കാറിനുള്ളിൽ തനിച്ചായിരുന്നു. കുട്ടി അബദ്ധത്തിൽ കാർ ഗിയറിലാക്കിയതാകാം വാഹനം മുന്നോട്ട് നീങ്ങി വെള്ളത്തിലേക്ക് മറിയാൻ കാരണമെന്ന് പോലീസ് കരുതുന്നു.

കാർ വെള്ളത്തിലേക്ക് നീങ്ങുന്നത് കണ്ട് അമ്മയും കുട്ടികളും നിലവിളിച്ചെങ്കിലും വാഹനം വേഗത്തിൽ വെള്ളത്തിലേക്ക് ആണ്ടുപോവുകയായിരുന്നു. ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാർ കാറിന്റെ ചില്ലുകൾ തകർത്ത് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കാർ പൂർണ്ണമായും വെള്ളത്തിനടിയിലാകുന്നതിന് നിമിഷങ്ങൾക്കുമുമ്പാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തിൽ കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അമ്മ മേഗൻ കോൾഹാസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ ജീവൻ രക്ഷിച്ച നാട്ടുകാരെ അമ്മയും കുടുംബവും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.