ന്യൂയോർക്ക് ∙ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെയും ദേശീയ ചിഹ്നത്തെയും നിരന്തരം അധിക്ഷേപിച്ചിരുന്ന പ്രവാസി മലയാളി യുഎസിൽ അറസ്റ്റിൽ. കോട്ടയം പാലാ സ്വദേശി ആൽബിച്ചൻ മുരിങ്ങയിലാണ് (ആൽബിൻ മാത്യു) അറസ്റ്റിലായത്. മതിയായ രേഖകളില്ലാതെ അനധികൃതമായി യുഎസിൽ താമസിച്ചതിനാണ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കീഴിലുള്ള ഐസിഇ (ICE) വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25 മുതൽ ഇയാൾ ജയിലിലാണ്.
ദേശീയ പതാകയെയും പ്രതിജ്ഞയെയും വികലമായ രീതിയിൽ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രസംഗത്തിനും ഇയാൾക്കെതിരെ കേരളത്തിൽ നിരവധി കേസുകളുണ്ട്.യുഎസിൽ നിന്ന് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. നാട്ടിലെത്തിയാൽ ഇയാളെ കേരള പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.
Leave a Comment
Your comment will be visible after admin approval.