സ്റ്റാഫോർഡ് ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 19ന് വൈകുന്നേരം സ്റ്റാഫോർഡിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഫിന്നി രാജു ഹൂസ്റ്റണ്‍ ആണ് പുതിയ പ്രസിഡന്റ്. IPCNA ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ മുന്‍ ട്രഷററും നാല് വര്‍ഷത്തോളം സെക്രട്ടറിയായും ഫിന്നി പ്രവര്‍ത്തിച്ചിട്ടുണ്ട്. സെക്രട്ടറി: ജീമോന്‍, ട്രഷറര്‍: വിജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് മോട്ടി മാത്യു. മറ്റു ഭാരവാഹികൾ: ജോയിന്റ് സെക്രട്ടറി: ഡോ. റെയ്ന റോക്ക്, ജോയിന്റ് ട്രഷറര്‍ സജി പുല്ലാട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സൈമൺ വാളാചേരിൽ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സെക്രട്ടറി മോട്ടി മാത്യു വാർഷിക റിപ്പോർട്ടും, ട്രഷറർ അജു വാരിക്കാട് വാർഷിക കണക്കും അവതരിപ്പിച്ചു. ജോയി തുമ്പമൺ, അനിൽ ആറന്മുള, അജു വാരിക്കാട്, ജോയിസ് തോന്നിയാമല, ജിജു കുളങ്ങര, ജോർജ് പോൾ, ജോർജ് തെക്കേമല, മൈക്കിൾ ജോയ് (മിക്കി), സൈമൺ വാളാചേരിൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുകയും പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
Leave a Comment
Your comment will be visible after admin approval.