നടൻ സലിംകുമാറിന്റെ വേർപാടിൽ ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു

Global Indian Writer · June 7, 2026 · 1 min read · 0 Comments · 0 Shares

സജി പുല്ലാട്

ഹൂസ്റ്റൺ: മൂന്നു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയിൽ ചിരിയുടെ വസന്തം തീർത്ത നടൻ സലിംകുമാറിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. മലയാള സിനിമയിലെ ഹാസ്യരംഗത്തിന് സ്വന്തം ശൈലിയും വ്യക്തിത്വവും നൽകി പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് സലിംകുമാർ. ഹാസ്യവേഷങ്ങളിൽ മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തൻറെ അഭിനയ മികവ് തെളിയിച്ചു.

അനേകം ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ നിറ സാന്നിധ്യമായ അദ്ദേഹം മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും സവിശേഷ സ്ഥാനമുള്ള കലാകാരനായി തുടരുമെന്ന് ഐ ഒ സി പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയാം കുന്നേൽ,ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയി എൻ സാമുവൽ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, ജോയിൻ്റ് ട്രഷറർ ജോജി ജോസഫ്, ഐ ഒ സി നാഷണൽ സെക്രട്ടറി സൈമൺ വാളാച്ചേരിൽ എന്നിവർ സംയുക്ത അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.