വിവാഹം എതിർത്തു: പെൺകുട്ടിയുടെ വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്, അറസ്റ്റ്

Global Indian Writer · May 4, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി∙ താനുമായുള്ള വിവാഹത്തെ എതിർത്ത പെൺസുഹൃത്തിന്റെ വല്ല്യച്ഛനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം. അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദ് എന്നയാളെ കൊച്ചി നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ അയ്യപ്പൻകാവ് ഭാഗത്ത് വച്ചായിരുന്നു സംഭവം. യുവാവ് പെൺകുട്ടിയുടെ വല്ല്യച്ഛനെ കാറിടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്കൂട്ടറിൽ പോകുന്ന പെൺകുട്ടിയുടെ വല്ല്യച്ഛനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുന്നതാണു സിസിടിവി ദൃശ്യങ്ങളിലുള്ളത്. 

സിസിടിവിയില്‍ കണ്ട നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചു കാറുടമയെയും ആ സമയം കാര്‍ ഡ്രൈവ് ചെയ്ത അഭിജിത്തിനെയും പൊലീസ് കണ്ടെത്തുകയായിരുന്നു. അഭിജിത്ത് സ്നേഹിച്ച പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് വല്ല്യച്ഛനായിരുന്നു എതിര്‍പ്പ്. ഇതിന്റെ വൈരാഗ്യത്തിലാണ് ഈ ക്രൂരകൃത്യം നടത്താന്‍ അഭിജിത്ത് തീരുമാനിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പരുക്കേറ്റ വല്ല്യച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share this story

Leave a Comment

Your comment will be visible after admin approval.