വെസ്റ്റ് ഹാർഡ്ഫോർഡിൽ ആദ്യ വിശുദ്ധ കുർബാന സ്വീകരണ ശുശ്രൂഷ ഭക്തിനിർഭരമായി നടന്നു; മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു

Global Indian Writer · July 18, 2026 · 1 min read · 0 Comments · 0 Shares

പി.പി ചെറിയാൻ

കണക്ടിക്കട് (വെസ്റ്റ് ഹാർഡ്ഫോർഡ്): വെസ്റ്റ് ഹാർഡ്ഫോർഡിലെ സീറോ മലബാർ സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ ആദ്യ വിശുദ്ധ കുർബാന സ്വീകരണ ശുശ്രൂഷ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് എന്നിവർ ചടങ്ങിൽ മുഖ്യ സന്നിഹിതരായിരുന്നു. പ്രശസ്ത വചനപ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുറക്കൽ, ഇടവക വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടിൽ, ഫാ. ഫ്രാൻസിസ് എലുവാതിങ്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പണത്തിനും ആദ്യ കുർബാന സ്വീകരണ ശുശ്രൂഷകൾക്കും നേതൃത്വം നൽകി.

ആൽവിൻ ബിനോയ്,ഡോണ മരിയ ഡിഫിൻ,സാറാ മേരി മാത്യു,എമല്യൻ എലിസബത്ത് ബോബിൻ എന്നീ ഇടവകയിലെ കുട്ടികളാണ് ആത്മീയ നിറവിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച് വിശ്വാസജീവിതത്തിലെ സുപ്രധാന നാഴികക്കല്ലിലേക്ക് പ്രവേശിച്ചത്:

സഭാനേതൃത്വത്തിന്റെ ആശംസകൾ: ആദ്യമായി ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സഭാനേതൃത്വം പ്രത്യേകം അഭിനന്ദിച്ചു. ദൈവവിശ്വാസത്തിലും ക്രൈസ്തവ മൂല്യങ്ങളിലും ഉറച്ചുനിന്ന്, സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്നവരായി വളരാൻ ആത്മീയ ആചാര്യന്മാർ കുട്ടികൾക്ക് ആശംസകൾ നേർന്നു.

ഇടവക വിശ്വാസികളും കുട്ടികളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാക്ഷികളായ ചടങ്ങ്, പങ്കെടുത്ത ഏവർക്കും പ്രാർത്ഥനാപൂർണ്ണവും ആത്മീയ ആനന്ദം പകരുന്നതുമായ ഒരു വലിയ അനുഭവമായി മാറി.

Share this story

Leave a Comment

Your comment will be visible after admin approval.