പി.പി ചെറിയാൻ
സെന്റ് അഗസ്റ്റിൻ, ഫ്ലോറിഡ: ഫ്ലോറിഡയിൽ 91 കാരനായ വില്ല്യം ലിപ്പോൾഡ് എന്നയാൾ 63 കാരിയായ ശാരീരിക ബുദ്ധിമുട്ടുകളുള്ള ഭാര്യയെ വെടിവെച്ചുകൊന്നു. അൽഷിമേഴ്സ് രോഗബാധിതയും അന്ധയുമായ ഭാര്യയെ നഴ്സിങ് ഹോമിലേക്ക് മാറ്റില്ലെന്ന് താൻ നൽകിയ വാക്ക് പാലിക്കുകയാണ് ചെയ്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
സെന്റ് ജോൺസ് കൗണ്ടിയിൽ ആഗസ്റ്റ് 1-നാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമം പരാജയപ്പെട്ട പ്രതി, മകനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഭാര്യയുടെ ഏക പരിചാരകനായിരുന്നു പ്രതി. കൊലപാതകത്തിനായി ഇയാൾ അടുത്തിടെയാണ് തോക്ക് വാങ്ങി ഉപയോഗം പഠിച്ചതെന്ന് പോലീസ് അറിയിച്ചു.വില്ല്യം ലിപ്പോൾഡിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.
Leave a Comment
Your comment will be visible after admin approval.