മുബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത സംഭവത്തിന് പിന്നാലെ നടൻ അമിതാഭ് ബച്ചൻ, ഗായകൻ ദിൽജിത് ദൊസാഞ്ച്, മുംബൈ മേയർ എന്നിവർക്കും ബോംബ് ഭീഷണി. ഇതേത്തുടർന്ന് അമിതാഭ് ബച്ചന്റെ വസതി, ദിൽജിത് ദൊസാഞ്ചിന്റെ സംഗീത നിശ നടക്കുന്ന വേദി, മുംബൈ മേയറുടെ ഓഫീസ് എന്നിവിടങ്ങളിൽ മുംബൈ പൊലീസിന്റെ കനത്ത സുരക്ഷ ഏർപ്പെടുത്തി.
ഇന്നലെയാണ് മേയർ റിതു താവ്ഡെയ്ക്ക് മെയിലിൽ ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് ബൃഹന്മുംബൈ കോർപ്പറേഷൻ ആസ്ഥാനത്തുള്ള മേയറുടെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഡെപ്യൂട്ടി മേയർ സഞ്ജയ് ഘാഡിക്കും ഭീഷണി സന്ദേശം വന്നിട്ടുണ്ട്. ഈ മാസം 31ന് ഒരു സ്കൂളിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. ഈ മാസം 31നും നവംബർ 27നും ഇടയിൽ അമിതാഭ് ബച്ചന്റെ ജൂഹുവിലെ ജൽസ എന്ന വസതി ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ വാദികളുടെ പേരിലായിരുന്നു ഭീഷണി സന്ദേശം. അതേസമയം, കൂടുതൽ വിശ്രമം വേണം എന്ന് അമിതാഭ് ബച്ചൻ തന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ഇപ്പോൾ ആരോധകരുടെ ശ്രദ്ധ നേടുകയാണ്.
Leave a Comment
Your comment will be visible after admin approval.