ഷിക്കാഗോയിൽ ഇന്ത്യൻ ത്രിവർണം ഉയർന്നു; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) തുടക്കമിട്ടു

Global Indian Writer · August 8, 2026 · 1 min read · 0 Comments · 0 Shares

പ്രസാദ് തീയാടിക്കൽ

ഷിക്കാഗോ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) ഷിക്കാഗോയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 6-ന് ഡൗൺടൗൺ ഷിക്കാഗോയിലെ ഡാലി പ്ലാസയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി രണ്ടാഴ്ച നീളുന്ന ആഘോഷങ്ങൾക്ക് തുടക്കമായി.

ഇന്ത്യൻ കോൺസുൾ ജനറൽ സോമനാഥ് ഘോഷ്, FIA പ്രസിഡന്റ് ഹേമന്ത് പട്ടേൽ, സംഘടനാ ഭാരവാഹികൾ, അമേരിക്കൻ ജനപ്രതിനിധികൾ, വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ, നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കൻ സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ ത്രിവർണം അമേരിക്കൻ ദേശീയപതാകയ്‌ക്കൊപ്പം പാറിയുയർന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായി. ചടങ്ങിൽ ദേശീയഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും അരങ്ങേറി.

FIA ഷിക്കാഗോയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15-ന് തിരംഗ കാർ റാലി, ഓഗസ്റ്റ് 16-ന് പാട്രിയോട്ടിക് ഗാല, ഓഗസ്റ്റ് 23-ന് ഇന്ത്യ ഡേ പരേഡ് എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു

Share this story

Leave a Comment

Your comment will be visible after admin approval.