ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇ.എം രാധ അന്തരിച്ചു

Global Indian Writer · November 22, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകൾ ഇ.എം രാധ (68) അന്തരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കേരള സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗവും നിലവിൽ സംസ്ഥാന വയോജന കമ്മീഷൻ അംഗവുമായിരുന്നു.

രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവർത്തനത്തിലൂടെയും ശ്രദ്ധേയയായി. ഇ.എം.എസിനെക്കുറിച്ചുള്ള ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘ഇ.എം.എസ്–മകളുടെ ഓർമകൾ’ എന്ന പുസ്തകം രചിച്ചു. ഭർത്താവ്: സി.കെ.ഗുപ്തൻ. മകൻ: സിദ്ധാർഥ് ഗുപ്തൻ.

ഇ.എം രാധയുടെ സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. നാളെ രാവിലെ 9 മണി മുതൽ എകെജി സെന്ററിൽ പൊതുദർശനമുണ്ടാകും. ഇന്ന് മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിക്കും. അത്യാവശ്യം കാണേണ്ടവർക്ക് ഇന്ന് വൈകീട്ട് 3 മണി വരെ ആശുപത്രിയിലെത്തി കാണാവുന്നതാണ്. 3 മണിക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.

Share this story

Leave a Comment

Your comment will be visible after admin approval.