മൂന്ന് വയസ്സുകാരന് കാൻസർ ചികിത്സ നിഷേധിച്ചു; അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം

Global Indian Writer · November 22, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള ഡെസ്റ്റിനി ഷ്ലീഫെർട്ട് എന്ന യുവതിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കുട്ടിയെ പരിചരിക്കാൻ കൂടെയുണ്ടായിരുന്ന ഡെബി സ്യൂ പോട്ടർ എന്ന സ്ത്രീക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2024 മാർച്ചിലാണ് കുട്ടിക്ക് കാൻസർ (ന്യൂറോബ്ലാസ്റ്റോമ) സ്ഥിരീകരിച്ചത്. എന്നാൽ പിന്നീട് യാതൊരുവിധ ചികിത്സയും നൽകാൻ അമ്മ തയ്യാറായില്ല. മരിക്കുമ്പോൾ കുട്ടിക്ക് വെറും 10.8 കിലോ (24 പൗണ്ട്) മാത്രമായിരുന്നു ഭാരം. ശരീരമാസകലം മുഴകൾ വളരുകയും ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്തിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ല.

വീടിന്റെ ശോചനീയാവസ്ഥ അധികൃതർ കണ്ടാൽ മറ്റ് മക്കളെ നഷ്ടപ്പെടുമോ എന്ന ഭയത്താലാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്ന് ഡെസ്റ്റിനി പോലീസിനോട് സമ്മതിച്ചു. കൃത്യമായ ചികിത്സ നൽകിയിരുന്നെങ്കിൽ കുട്ടി രക്ഷപ്പെടുമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൊലപാതകക്കുറ്റത്തിന് പുറമെ കുട്ടികളോടുള്ള ക്രൂരത, മൃഗങ്ങളോടുള്ള അവഗണന തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.