തിരുവനന്തപുരം: ഡൽഹി ജന്തർമന്ദറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ സൈബർ പോലീസ് അറസ്റ്റുചെയ്ത സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിനെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്.
കോടതി പരിസരത്ത് എസ്.എഫ്.ഐ. പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തി. കരിങ്കൊടിയും പ്ലക്കാഡുകളുമായെത്തിയ സമരക്കാർ പ്രതിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും, നടപടിയെടുത്ത കേരളാ പോലീസിനെ അഭിനന്ദിക്കുകയും ചെയ്തു. കൊച്ചിയിൽനിന്ന് പിടികൂടിയ ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്.
സി.ജെ.പി. സമരത്തിൽ പങ്കെടുത്തവർക്കെതിരേയായിരുന്നു വിദ്വേഷ പരാമർശം. കേസെടുത്ത് 11 ദിവസത്തിനു ശേഷമാണ് പോലീസ് നടപടിയെടുത്തത്. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ താനായിരുന്നുവെങ്കിൽ വെടിവച്ച് കൊല്ലുമെന്നായിരുന്നു മോഹൻദാസ് വീഡിയോയിൽ പറഞ്ഞത്. ”അവിടെ കൂട്ട ബലാത്സംഗം നടക്കും. ദൈവം സഹായിച്ച് അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്. ബലാത്സംഗം ഇഷ്ടപ്പെടുന്ന പെൺകുട്ടികളുണ്ട്” എന്നിങ്ങനെ അധിക്ഷേപവും നടത്തി.
Leave a Comment
Your comment will be visible after admin approval.