ഇലോൺ മസ്കും പ്രണയിനി ഷിവോൺ സിലിസും വേർപിരിഞ്ഞു,പ്രതികരിക്കാതെ മസ്‌ക്‌

Global Indian Writer · October 3, 2026 · 1 min read · 0 Comments · 0 Shares

ന്യൂയോർക്ക്∙ ശതകോടീശ്വരൻ ഇലോൺ മസ്കും പ്രണയിനി ഷിവോൺ സിലിസും വേർപിരിഞ്ഞു. വേർപിരിയൽ അപ്രതീക്ഷിതമായിരുന്നെങ്കിലും മസ്കിന് എല്ലാ ആശംസകളും നേരുന്നു എന്ന് സിലിസ് പറഞ്ഞു. 2020ലാണ് സിലിസ് മസ്കുമായി പ്രണയത്തിലാകുന്നത്. ഇവർക്ക് 4 കുട്ടികളുണ്ട്.

‘‘ഒരു മുന്നറിയിപ്പുമില്ലാതെ പ്രണയത്തിൽനിന്നു വേർപിരിയുക എന്നത് പ്രയാസമാണ്. പക്ഷേ, ചിലപ്പോഴൊക്കെ കാര്യങ്ങൾ അങ്ങനെയാണ്’’ – സിലിസ് എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം മസ്ക് സിലിസിനെ എക്സിൽ അൺഫോളോ ചെയ്തിരുന്നു. മസ്കുമായുള്ള ചാറ്റിന്റെ ദൃശ്യങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്. ‘‘പ്രഭാതഭക്ഷണ സമയത്ത് താങ്കളെ കണ്ടതിൽ അതിയായ സന്തോഷം. ഞാൻ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു’’– എന്ന് സിലിസ് മസ്കിന് അയച്ച മെസേജും അതിനു മറുപടിയായി സെപ്റ്റംബർ 24 ന് ‘‘ഞാനും നിന്നെ സ്നേഹിക്കുന്നു’’ – എന്ന് മസ്ക് അയച്ച മറുപടിയും സിലിസ് പങ്കുവച്ചിട്ടുണ്ട്.

സിലിസ് പങ്കുവച്ച കുറിപ്പിൽ മസ്കുമായുള്ള നല്ല നിമിഷങ്ങളെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ‘‘ഞാനും മസ്കും കുട്ടികളുമുള്ള സ്ഥലം അദ്ദേഹത്തിന് ഒരു സുരക്ഷിത ഇടം ഒരുക്കിയിരുന്നു. മസ്കിനെ ഞാൻ സ്വന്തം ജീവനേക്കാളേറെ സ്നേഹിച്ചിരുന്നു. വേർപിരിയൽ ഒരുപാട് നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഞാനും മസ്കും ചേർന്ന് 4 സുന്ദരമായ പ്രണയം (കുട്ടികളെ) സ‍ൃഷ്ടിച്ചു. എനിക്കു വേദനയുണ്ട്. പക്ഷേ ഇ-യെ (ഇലോൺ മസ്ക്) ഞാൻ അഗാധമായി സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ സന്തോഷത്തിനായി ഞാൻ എപ്പോഴും പ്രാർഥിക്കും. ദൈവം അനുഗ്രഹിക്കട്ടെ’’– സിലിസ് കുറിച്ചു.

2021 ൽ മസ്കിനും സിലിസിനും സ്ട്രൈഡർ, അസൂർ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. 2024 ൽ അവർക്ക് അർക്കാഡിയ എന്നൊരു മകളും, 2025 ൽ സെൽഡനും ജനിച്ചു. നാല് വ്യത്യസ്ത പങ്കാളികളിലായി മസ്കിനു കുറഞ്ഞത് 14 കുട്ടികളുണ്ട്. വേർപിരിയലിനെക്കുറിച്ച് മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share this story

Leave a Comment

Your comment will be visible after admin approval.