ആറു മാസത്തിനിടെ 3,323 ഇന്ത്യക്കാരെ നാടുകടത്തി കാനഡ, അമേരിക്ക 1,273

Global Indian Writer · August 10, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: കാനഡയില്‍ നിന്നും നാടുകടത്തപ്പെട്ട്വരുടെ പട്ടികയില്‍ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 3,323 ഇന്ത്യന്‍ പൗരന്മാരെയാണ് കാനഡ നാടുകടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ പട്ടികയില്‍ മെക്സിക്കോ ആയിരുന്നു ഒന്നാമത്.

ഇതുവരെ 1,573 മെക്സിക്കന്‍ പൗരന്മാരെയാണ് കാനഡ നാടുകടത്തിയത്. 2021ല്‍ 603 ഇന്ത്യക്കാരാണ് കാനഡയില്‍ നിന്നും നാടുകടത്തപ്പെട്ടത്. 2025ല്‍ ഇത് 3,779 ആയി വര്‍ധിച്ചു. എന്നാല്‍ 2026ല്‍ ആറ് മാസം പിന്നിട്ടപ്പോഴേക്കും നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണം 3,000 കടന്നു. ഇതോടെയാണ് മെക്സിക്കോയെ പിന്നിലാക്കി ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചത്.

2020ലാണ് ഇന്ത്യ അവസാനമായി ഈ പട്ടികയില്‍ ഒന്നാമതെത്തിയത്. 1,424 ഇന്ത്യന്‍ പൗരന്മാരെയാണ് 2020ല്‍ കാനഡ നാടുകടത്തിയത്. 2022ല്‍ 786 പേരെയും 2023ല്‍ 1,132 പേരെയും 2024ല്‍ 2,004 പേരെയും നാടുകടത്തി. ഈ വര്‍ഷം പൂര്‍ത്തിയാകുന്നതോടെ 5,000ത്തിലധികം ഇന്ത്യക്കാര്‍ നാടുകടത്തലിന് വിധേയമാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

അതേസമയം 1,273 ഇന്ത്യക്കാരെയാണ് ഇക്കാലയളവില്‍ അമേരിക്ക നാടുകടത്തിയത്. അതായത്, അമേരിക്കയെക്കാള്‍ രണ്ടിരട്ടിയിലധികം ഇന്ത്യന്‍ പൗരന്മാരെയാണ് കാനഡ നാടുകടത്തി കഴിഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.