യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത അമേരിക്കക്കാർക്ക് ഇറാൻ നഷ്‌ടപരിഹാരം നൽകണം: ട്രംപ്

Global Indian Writer · August 11, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :യുദ്ധത്തിലും വിവിധ ആക്രമണങ്ങളിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്ത അമേരിക്കക്കാർക്ക് ഇറാൻ സാമ്പത്തിക നഷ്‌ടപരിഹാരം നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഇറാൻ മുന്നോട്ടുവെച്ച നഷ്‌ടപരിഹാര ആവശ്യത്തിന് മറുപടിയായാണ് ട്രംപിന്റെ പ്രസ്താവന. തങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെയും കഴിഞ്ഞ അമ്പത് വർഷത്തിനിടെ ഇറാൻ ഭരണകൂടം കൊലപ്പെടുത്തിയ പ്രതിഷേധക്കാരുടെയും കുടുംബങ്ങൾക്ക് ഇറാൻ നഷ്‌ടപരിഹാരം നൽകണമെന്നാണ് ട്രംപിന്റെ ആവശ്യം. ഭാവിയിൽ ഇറാനുമായി നടത്തുന്ന എല്ലാ ചർച്ചകളിലും ഈ വ്യവസ്ഥ ഉൾപ്പെടുത്താൻ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു

Share this story

Leave a Comment

Your comment will be visible after admin approval.