തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എംഡിഎംഎ കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ കോർഡിനേറ്ററെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നുണകൾ പ്രചരിപ്പിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവകേരള സദസിൽ പരിക്കേറ്റപ്പോൾ ആദ്യം കണ്ടുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എന്നാൽ, അതിന് മുൻപെടുത്ത ചിത്രങ്ങൾ കാണാൻ സാധിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. 2021 മുതൽ 23 വരെ നിരവധി ചിത്രങ്ങളുണ്ടെന്ന് പറഞ്ഞ ഗോവിന്ദൻ, ഈ ചിത്രങ്ങൾ മാധ്യമപ്രവർത്തകരുടെ മുൻപാകെ പ്രദർശിപ്പിക്കുകയും ചെയ്തു.
‘2023 ഡിസംബർ 10 ന് ആയിരുന്നു പെരുമ്പാവൂർ നവ കേരള സദസ്സ്. ഫോട്ടോ എടുക്കുന്നത് സ്വാഭാവികമല്ലേയെന്നാണ് ചോദ്യം. എന്നാൽ, എത്രയെത്ര ചിത്രങ്ങളാണ് ഇതിന് മുൻപേ കാണാനാകുന്നത്. പതിനെട്ടിലധികം ചിത്രങ്ങൾ കാണാനാകും.സോഷ്യൽ മീഡിയ കോർഡിനേറ്ററല്ല, ടീം അല്ലെന്നൊക്കെയാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, മുഹമ്മദ് ഹുസൈന്റെ ഫേസ്ബുക്ക് പേജിൽ തന്നെ അതുണ്ട്. ത്യാഗം ചെയ്ത ആളായി പ്രതികളെ മുഖ്യമന്ത്രി പൊതുജനസമക്ഷം അവതരിപ്പിക്കുന്നു. നവകേരള സദസിൽ അടികൊണ്ട് തിരുമ്മൽ നടത്തി ശരിയായ ആളാണെന്നാണ് പറഞ്ഞത്’. ഗോവിന്ദൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മയക്കുമരുന്ന് മാഫിയ ബന്ധം കൂട്ടത്തോടെ നീക്കം ചെയ്യുകയാണെന്നും തന്റെ പരാമർശങ്ങൾ പോലും നീക്കം ചെയ്യുമോയെന്നും ഗോവിന്ദൻ പരിഹസിച്ചു.
Leave a Comment
Your comment will be visible after admin approval.