വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു

Global Indian Writer · October 27, 2026 · 1 min read · 0 Comments · 0 Shares

മസ്കത്ത്: സീസൺ യാത്രകൾക്ക് തയ്യാറെടുക്കുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. ആഗോളതലത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ വർധനവാണ് ടിക്കറ്റ് നിരക്കുകൾ കത്തിക്കയറാൻ പ്രധാന കാരണം. മുൻനിര കമ്പനികൾ ഗൾഫ്-മേഖലയിലേക്കുള്ള ഫ്യുവൽ സർചാർജ് ഉയർത്തിയതോടെ ഒമാനിൽ നിന്നുള്ള ടിക്കറ്റുകൾക്ക് 22 റിയാൽ വരെ അധികം നൽകേണ്ടിയും വരും.

ഒഎജി കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോള വിമാന നിരക്കിൽ 12.3 ശതമാനത്തിന്റെ വർധനവുണ്ടായത്. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ഇന്ധനവില കുതിച്ചുയർന്നതാണ് ഇതിന് പ്രധാന കാരണം. ഫെബ്രുവരിയിൽ ബാരലിന് 90 ഡോളറിൽ താഴെയായിരുന്ന വിമാന ഇന്ധന വില, ഒക്ടോബറോടെ 185 മുതൽ 194 ഡോളർ വരെയെത്തി. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ മുൻനിര കമ്പനികൾ ഗൾഫ്-മേഖലയിലേക്കുള്ള ഫ്യുവൽ സർചാർജ് 5,500 രൂപയായി ഉയർത്തി. ഇതോടെ ഒമാനിൽ നിന്നുള്ള ടിക്കറ്റുകൾക്ക് 22 റിയാൽ വരെ അധികം നൽകേണ്ടിയും വരും.

ഈ മേഖലയിലെ മതിയായ മത്സരം ഇല്ലാത്തതും നിരക്കുകളെ സ്വാധീനിക്കുന്ന ഘടകമാണ്. അതേസമയം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 8.2 ശതമാനത്തിന്റെ കുറവുണ്ടായി. യാത്രക്കാരുടെ ആവശ്യം കുറയുക, നിരക്കിളവുകൾ ലഭ്യമാകുക, വിപണിയിൽ മത്സരം ശക്തമാകുക തുടങ്ങിയ സാഹചര്യങ്ങളിലാണ് സാധാരണ വിമാനനിരക്കുകൾ കുറയാറുള്ളത്. ഡിമാൻഡ് കുറയുകയോ ഇന്ധനവില താഴുകയോ ചെയ്താൽ മാത്രമേ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ നേരിയ ആശ്വാസമെങ്കിലും പ്രതീക്ഷിക്കാനാകൂ എന്നാണ് വിദ​ഗ്ദരുടെ വിലയിരുത്തൽ.

Share this story

Leave a Comment

Your comment will be visible after admin approval.