ജാമ്യം ലഭിച്ച ടി.ജി മോഹൻദാസിന് സ്വീകരണം നൽകി ബിജെപി

Global Indian Writer · August 13, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭകാരികൾക്കെതിരായ വിദ്വേഷപരാമർശക്കേസിൽ ജാമ്യം ലഭിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിന് സ്വീകരണം നൽകി ബിജെപി പ്രവർത്തകർ. മട്ടാഞ്ചേരി ചെർലായി ജംഗ്ഷനിലായിരുന്നു സ്വീകരണം. കുറച്ച് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേർന്ന് തന്നെ പേടിപ്പിക്കാൻ നോക്കിയെന്നും നിരവധി പേരുടെ പിന്തുണ കാരണം അവരൊക്കെയും പരാജയപ്പെട്ടെന്നും മോഹൻ പറഞ്ഞു. പേടിപ്പിക്കാൻ നോക്കിയവർ നാണം കെട്ട് മടങ്ങിയെന്നും പേടിപ്പിക്കാൻ നോക്കിയവരുടെ കയ്യിൽ പൊലീസുണ്ടെന്നും ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നും മോഹൻ മട്ടാഞ്ചേരിയിലെ ബിജെപി പ്രവർത്തകരോട് പറഞ്ഞു. വിദ്വേഷ പരാമർശക്കേസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഹൻദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നൽകിയത്.

Share this story

Leave a Comment

Your comment will be visible after admin approval.