തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം ലഭ്യമാക്കുന്നതിനായി ആരോഗ്യവകുപ്പിൽ പ്രത്യേക സെൽ രൂപീകരിച്ചു. സ്ഥാനക്കയറ്റ നടപടികൾ വൈകുന്നതുമൂലം സർവീസിലുണ്ടാകുന്ന ഒഴിവുകൾ കൃത്യമായി നികത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിർണായക തീരുമാനമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിലവിൽ ഡോക്ടർമാരുടെ ഫയലുകൾ തീർപ്പാക്കുന്നതിൽ വലിയ തോതിലുള്ള കാലതാമസം നേരിടുന്നുണ്ട്. ഇത് സർവീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും അർഹരായ ഡോക്ടർമാർക്ക് സമയത്തിന് പ്രൊമോഷൻ ലഭിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് പുതിയ സെല്ലിന്റെ പ്രവർത്തനം.
Leave a Comment
Your comment will be visible after admin approval.