ഫോമാ സതേൺ റീജിയന് കരുത്തുറ്റ യുവ നേതൃത്വം; റീജിയണൽ വൈസ് പ്രസിഡന്റായി മിഖായേൽ ജോയിക്ക് ഉജ്ജ്വല വിജയം

Global Indian Writer · August 14, 2026 · 1 min read · 0 Comments · 0 Shares

ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) സതേൺ റീജിയൺ റീജിയണൽ വൈസ് പ്രസിഡന്റ് (RVP) സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മിഖായേൽ ജോയ് (മിക്കി) മിന്നും വിജയം നേടി.

വാശിയേറിയ മത്സരത്തിനൊടുവിൽ 65 ശതമാനം വോട്ടുകൾ നേടിയാണ് മിഖായേൽ ജോയ് വിജയം കരസ്ഥമാക്കിയത്. സതേൺ റീജിയണിലെ അംഗങ്ങളുടെയും പ്രവർത്തകരുടെയും ശക്തമായ പിന്തുണയും വിശ്വാസവുമാണ് ഈ വിജയത്തിന് അടിത്തറയായത്.

വിജയത്തിന് പിന്നാലെ പ്രതികരിച്ച മിഖായേൽ ജോയ്, തനിക്ക് വോട്ട് ചെയ്ത എല്ലാ അംഗങ്ങൾക്കും പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സതേൺ റീജിയണിലെ എല്ലാ അംഗങ്ങളെയും ഒരുമിച്ച് അണിനിരത്തി, സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനുമായി സുതാര്യവും സജീവവുമായ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൂസ്റ്റണിലെ യുവനിരയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളായ തോമസ് ജോർജ് (സഞ്ജു), ക്രിസ്റ്റഫർ ജോർജ് എന്നിവർ ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് സംഘടനാ പ്രവർത്തകരും വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ആശംസകൾ നേർന്നു. പുതിയ നേതൃത്വത്തിന് കീഴിൽ ഫോമാ സതേൺ റീജിയൺ കൂടുതൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നേറുമെന്നും, അംഗങ്ങളുടെ ഐക്യത്തിനും സംഘടനയുടെ പുരോഗതിക്കും പുതിയ നേതൃത്വം കൂടുതൽ ഊർജം പകരുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

യുവതലമുറയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സജീവമായി കൊണ്ടുവരുന്നതിനും അവരുടെ കഴിവുകളും നേതൃത്വശേഷിയും പ്രയോജനപ്പെടുത്തുന്നതിനുമായി നിരവധി കർമ്മപരിപാടികൾ ആവിഷ്കരിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.