ശബരിമല തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം

Global Indian Writer · August 15, 2026 · 1 min read · 0 Comments · 0 Shares

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്കം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ ഇ​ത്ത​വ​ണ എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. ഓ​ണ​ത്തി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​മ്പ​യി​ലെ​ത്തി പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. അ​പ്പം, അ​ര​വ​ണ എ​ന്നി​വ​യു​ടെ മ​തി​യാ​യ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കും. ശ​ബ​രി​മ​ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്റെ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ ഒ​രു​ക്കും. പ​മ്പ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും.

Share this story

Leave a Comment

Your comment will be visible after admin approval.