ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു

Global Indian Writer · August 16, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും പ്രളയത്തിലുമായി 47 ദിവസത്തിനുള്ളില്‍ 183 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ 972 കോടിയുടെ നാശനഷ്ടം രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ ഒഴുക്കിപ്പെട്ട രണ്ട് സൈനികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ദിബാങ് മാലി ജില്ലയിലെ പാസുപാനിയിലുണ്ടായ ‘മി ആര്‍മി’ ക്യാമ്പാണ് അപകടത്തില്‍പ്പെട്ടത്.

ഉത്തരാഖണ്ഡില്‍ വ്യാപകമായ മണ്ണിടിച്ചലിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.