പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇന്ന് മുതല്‍ വീടുകളുടെ മുറ്റത്ത് പൂക്കളമൊരുക്കി മാവേലിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. ആഗസ്റ്റ് 26നാണ് തിരുവോണം. തൃപ്പൂണിത്തുറയില്‍ ഇന്ന് അത്തച്ചമയ ഘോഷയാത്ര നടക്കും. അത്തം നഗറില്‍ രാവിലെ ഒമ്പത് മണിക്ക് അത്താഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ചലച്ചിത്ര താരം മനോജ് കെ. ജയന്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്.
Leave a Comment
Your comment will be visible after admin approval.