കോട്ടയം: ബിജെപി ഫണ്ട് തട്ടിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ നാലരക്കോടി രൂപ വീതമാണ് ബിജെപി ചെലവഴിച്ചതെന്നാണ് പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
പൂഞ്ഞാര്‍ മണ്ഡലത്തിനായി ലഭിച്ച നാലരക്കോടിയില്‍ തട്ടിപ്പ് നടന്നുവെന്നും ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി സജി കുരിക്കാട് പണം മുക്കിയെന്നുമാണ് പി.സി ജോര്‍ജിന്റെ ആരോപണം. എന്നാല്‍ ഒരു മണ്ഡലത്തില്‍ പരമാവധി 40 ലക്ഷം രൂപ മാത്രമാണ് നിയമപ്രകാരം ചെലവഴിക്കാന്‍ സാധിക്കുക.
Leave a Comment
Your comment will be visible after admin approval.