ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ കുടുക്കാന്‍ ബിജെപി നീക്കം. വന്ദേമാതരം പൂര്‍ണമായും ആലപിക്കുകയാണെന്ന് മനസിലാക്കിയ സോണിയ ഗാന്ധിയും നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചടങ്ങില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇത് ആയുധമാക്കിയാണ് ബിജെപിയുടെ പ്രചാരണം.
കോണ്‍ഗ്രസ് ദേശീയഗീതത്തെ അപമാനിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തി. വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ ബിജെപി നേതാവ് വികാസ് പുട്ടൂര്‍ പൊലീസില്‍ പരാതി നല്‍കി.
Leave a Comment
Your comment will be visible after admin approval.