(അനശ്വരം മാമ്പിള്ളി )
ഡാളസ് : കേരള ലിറ്ററെറി സൊസൈറ്റി, ഡാളസിന്റെ ആഭിമുഖ്യത്തില്‍ കേരള ലിറ്ററെറി സൊസൈറ്റിയുടെ അംഗങ്ങളായ ഉഷാ നായർ (ഹൃയത്തിന്റ കയ്യൊപ്പ് ;കവിതകൾ ),ബാജി ഓടംവെലി (മരു ക്കാട്ടിലെ കാവൽക്കാരൻ ;കഥകൾ ), പി. സി മാത്യു (മനത്തുള്ളികൾ ;കവിതകൾ ) എന്നീവരുടെ പുസ്തകങ്ങൾ പ്രകാശനം നടത്തി . പ്രശസ്ത സാഹിത്യകാരൻ ടി. ഡി രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. യഥാക്രമം ഉഷാ നായരുടെ പുസ്തകം പ്രിയപ്പെട്ട എഴുത്തുക്കാരൻ ടി. ഡി രാമകൃഷ്ണൻ നിന്നും സാഹിത്യക്കാരനും സംഘാടകനുമായ സി. വി ജോർജ് സ്വീകരിച്ചു. ബാജി ഓടംവേലിയുടെ പുസ്തകം ടി. ഡി രാമകൃഷ്ണൻ നിന്നും സാഹിത്യക്കാരനും സാംസ്കാരിക പ്രവർത്തകനുമായ ജോസ് ഒച്ചാലിൽ സ്വീകരിച്ചു. പി. സി മാത്യുവിന്റെ പുസ്തകം മാധ്യമ പ്രവർത്തകനും എഴുത്തുക്കാരനുമായ പി. പി ചെറിയാനും സ്വീകരിച്ചു.
കേരള അസോസിയേഷൻ ഓഫ് ഡാള്ളസിന്റ സാഹിത്യ സമ്മേളനം ഈ ചടങ്ങിന് വേദിയായി. കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം, പ്രസ്സ് ക്ലബ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, ഐ സി ഇ സി പ്രസിഡന്റ് നൈനാൻ മാത്യു, കേരള ലിറ്ററെറി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. മീനു എലിസബത്, സാറ ചെറിയാൻ, ജോസ് ഒച്ചാലിൽ, സി.വി ജോർജ്,പി. പി ചെറിയാൻ, അനുപാ കോശി എന്നിവർ സംസാരിച്ചു.
Leave a Comment
Your comment will be visible after admin approval.