സ്വാതന്ത്ര്യദിന പരിപാടിയില്‍ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ച് ഖര്‍ഗെ

Global Indian Writer · August 18, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പരിപാടിയില്‍ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് ആസ്ഥാനത്തും ഗോവയിലെ പാര്‍ട്ടി പരിപാടിയിലും വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ നല്‍കിയ പരാതിയിലാണ് പ്രതികരണം.

വന്ദേമാതരത്തിന്റെ പഴയ പതിപ്പ് ആലപിക്കുന്നത് കുറ്റകരമാണെങ്കില്‍ മഹാത്മാഗാന്ധിക്കെതിരെയും മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനും അടല്‍ ബിഹാരി വാജ്‌പേയിക്കുമെതിരെയും പരാതി നല്‍കണമെന്നും ഖര്‍ഗെ പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഡല്‍ഹി പൊലീസിലും പരാതി ലഭിച്ചിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.