ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലത്തിൽ കുട്ടികൾക്കുവേണ്ടി മൂന്ന് ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് (Faith Fest-26) വിജയകരമായി നടത്തപ്പെട്ടു .വികാരി ഫാ. സിജു മുടക്കോടിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ബൈബിൾ ,പ്രാർഥന, വ്യക്തിത്വ വികസനം , സോഷ്യൽ മീഡിയ , ക്നാനായ ചരിത്രം എന്നി വിഷയങ്ങളെ ആസ്പതമാക്കി ക്ലാസുകൾ നടത്തപ്പെട്ടു .
ഫാ. സിജു മുടക്കോടിൽ ,ഫാ . അനീഷ് മാവേലിപുത്തൻപുര , സി. അലീസ ,ബ്രദർ ജോഷ് , ഷിജി അലക്സ് , ലിൻസൻ കൈതമലയിൽ, ഷൈനി വിരുത്തികുളങ്ങര, ജൂലി പുതുശ്ശേരിൽ , ജെയിംസ് കുന്നശ്ശേരി, റ്റിയ കണ്ടാരപ്പള്ളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി . സജി പൂതൃക്കയിൽ ക്യാമ്പ് ഡയറക്ടർ ആയിരുന്നു . ക്യാമ്പിന്റെ ഭാഗമായി നിരവധി ഇൻഡോർ – ഔട്ട്ഡോർ ഗയിമുകളും നടത്തിയിരുന്നു. നൈല വാളതാറ്റ്, ജോഷ്വ മരങ്ങാട്ടിൽ, ഡയന വളളൂർ എന്നിവർ മികച്ച ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു. പാരിഷ് എക്സിക്യൂട്ടീവ്, സിസ്റ്റേഴ്സ് , അധ്യാപകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി .
Leave a Comment
Your comment will be visible after admin approval.