ഒക്കലഹോമ: 2028 ജൂൺ 29 മുതൽ ജൂലൈ രണ്ടു വരെ ഒക്കലഹോമയിൽ നടക്കുന്ന നാല്പത്തി ഒന്നാമത് PCNAK (പെന്തക്കോസൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്) നാഷണൽ കോൺഫറൻസിലേക്കുള്ള ഒക്കലഹോമയിലെ സംഘാടകരെ തിരഞ്ഞെടുത്തു.
ലോക്കൽ കൺവീനർ പാസ്റ്റർ കെ.ഓ. ജോൺസൺ, ലോക്കൽ കൺവീനർ ബ്രദർ കുരിയൻ സക്കറിയ, ലോക്കൽ സെക്രട്ടറി ബ്രദർ ബാലൻപിള്ള, ലോക്കൽ ട്രഷറർ ബ്രദർ വര്ഗീസ് ജോസഫ്, സ്റ്റേറ്റ് കോ ഓർഡിനേറ്റർ & നാഷണൽ റെപ് ബ്രദർ ഫിന്നി എബ്രഹാം, ടെക്നോളജി കോഓർഡിനേറ്റർ & മുൻ നാഷണൽ റെപ് ബ്രദർ നോബി മാത്യു എന്നിവരെ ഏകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു,
പ്രസ്തുത കൺവെൻഷന്റെ വൻ വിജയത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും ഈ കൺവെൻഷനിലേക്കു എല്ലാ സുമനസ്സുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥുക്കുന്നതായും സംഘാടകർ അറിയിച്ചു.
വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ
Leave a Comment
Your comment will be visible after admin approval.