കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഒമ്പത് പേര് മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നായ ന്യൂമാര്‍ക്കറ്റിന് സമീപം ഫ്രീ സ്കൂള്‍ സ്ട്രീറ്റില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ ബംഗ്ലാദേശി പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഗ്നിശമനസേന അറിയിച്ചു. നിരവധിപേര്‍ ഹോട്ടലിനുള്ളില്‍ കുടങ്ങിക്കിടക്കുകയാണ്. അറുപതോളം പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നാല് അഗ്നിശമന സേനാ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്.
Leave a Comment
Your comment will be visible after admin approval.