കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് അർജുൻ ആയങ്കിക്ക് ജാമ്യം. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോതമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശക്തമായ ഉപാധികളോടെയും ബോണ്ട് തുകയോടുകൂടിയുമാണ് ജാമ്യം നൽകിയത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കർശന നിർദേശവും കോടതി നൽകിയിട്ടുണ്ട്. എന്നാൽ ജാമ്യം ലഭിച്ചെങ്കിലും അർജുൻ ആയങ്കിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. കാപ്പ ചുമത്തിയതിനാൽ ജയിലിൽ തന്നെ തുടരണം
Leave a Comment
Your comment will be visible after admin approval.