തിരുവനന്തപുരം: ബേപ്പൂരില്‍ പി.വി അന്‍വറിനെ സ്ഥാനാര്‍ഥി ആക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബേപ്പൂരില്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. മറിച്ചൊരു സ്ഥാനാര്‍ഥി ആയിരുന്നെങ്കില്‍ പി.എ മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താമായിരുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ സംസാരിച്ച അതേ പരിപാടിയിലാണ് മുല്ലപ്പള്ളിയുടെയും പ്രസ്താവന.
അതേസമയം പി.വി അന്‍വറിന് പിന്തുണയുമായി കാരാട്ട് റസാഖ് രംഗത്തെത്തി. അന്‍വര്‍ ഉയത്തിയ കാര്യങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമായെന്നും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത് പരാജയത്തിന് കാരണമായെന്ന പ്രസ്താവന അനവസരത്തിലായിയെന്നും കാരാട്ട് റസാഖ് പറഞ്ഞു.
സ്വതന്ത്ര ചിഹ്നമാണ് പ്രശ്‌നമെങ്കില്‍ തളിപറമ്പിലും പയ്യന്നൂരും അമ്പലപ്പുഴയിലും പരാജയപ്പെടണമായിരുന്നു. അന്‍വറിനെ കാലുവാരിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. അത് പരസ്യമായി പറയുന്നത് അന്‍വറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.
Leave a Comment
Your comment will be visible after admin approval.