ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എം.എ യൂസഫലി

Global Indian Writer · August 25, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഉത്സവമായിട്ടാണ് ഓണത്തെ കൊണ്ടാടുന്നത്. ഒരു മതവിഭാ​ഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേതമന്യേ ഓണം ആഘോഷിക്കുന്നു.

കേരളം പ്രതികൂല കാലവസ്ഥയിലൂടെ കടന്നു പോവുകയാണെന്നും അതിനെ തരണം ചെയ്യുമെന്നും അദ്ദേഹം ഓണ സന്ദേശത്തിലൂടെ പറഞ്ഞു. മഴക്കെടുതിയും പ്രളയക്കെടുതിയും ഈ ഓണനാളിലെ ദുരിതമാണ്. പ്രവാസലോകത്തെ സംബന്ധിച്ച് യുദ്ധകാലത്തിലൂടെ കടന്നു പോകുകയാണ്, ​ഗൾഫിലെ വിശാലഹൃദയരായ ഭരണാധികാരികൾ അവിടുത്തെ പൗരന്മാരോടൊപ്പം തന്നെ നമ്മുടെ പൗരന്മാരേയും ചേർത്ത് പിടിക്കുകയാണ്. മലയാളികൾ ഒത്തു ചേരുന്ന എല്ലാ കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത് സന്തോഷം പകരുന്നെന്നും അദ്ദേഹം പറഞ്ഞു

Share this story

Leave a Comment

Your comment will be visible after admin approval.