പത്തനംതിട്ടയിൽ മദ്യലഹരിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ ഒളിവിലായിരുന്ന സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ

Global Indian Writer · August 27, 2026 · 1 min read · 0 Comments · 0 Shares

പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യലഹരിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ ഒളിവിലായിരുന്ന സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഎം ഓമല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ വിശ്വജിത്താണ് അറസ്റ്റിലായത്.

ഇന്നലെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒരാൾ മരിച്ചിരുന്നു. കുലശേഖരപതി സ്വദേശി അബുവാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇതിന് ശേഷവും മുന്നോട്ടുപാഞ്ഞ കാർ റോഡിലുണ്ടായിരുന്ന മറ്റ് ചില വാഹനങ്ങളിലും ഇടിക്കുകയുണ്ടായി.

Share this story

Leave a Comment

Your comment will be visible after admin approval.