തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. 52 ദളിത്-ആദിവാസി സംഘടനകള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് ഫോര്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍, സംവരണ സമുദായ മുന്നണി എന്നിവയുടെ നേതൃത്വത്തിലാണ് കത്തയച്ചിരിക്കുന്നത്. ദളിതരുടെ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ദളിത് ചിന്തകനും നേതാവുമായ സണ്ണി എം.കപിക്കാട് കത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറി.
കേരളത്തില്‍ ഇതുവരെ ഒരു ദളിത് നേതാവ് കെപിസിസി പ്രസിഡന്റ് ആയിട്ടില്ല. ദേശീയ തലത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായിരിക്കുകയും മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദളിത് അധ്യക്ഷന്മാര് മുമ്പ് ഉണ്ടാവുകയും ചെയ്ത പശ്ചാത്തലവും കൊടിക്കുന്നിലിന് അനുകൂലമായിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.