തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്സ്. ഇവരുടെ പേരോ കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ലെന്നും നോര്‍ക്ക ജനറല്‍ സെക്രട്ടറി പ്രകാശ് ജോസഫ് പറഞ്ഞു. കാണാതായ എട്ട് പേരില്‍ അഞ്ച് പേര് വിദേശ പൗരത്വമുള്ളവരാണ്. ട്രാവല്‍ ഏജന്‍സി വഴി നേപ്പാളിലേക്ക് പോയവരുടെ വിവരങ്ങളും ലഭ്യമല്ലെന്നും പ്രകാശ് ജോസഫ് അറിയിച്ചു.
പ്രളയം ബാധിച്ചവരെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടക്കുന്നത് കേരളത്തില്‍ നിന്നാണ്. നേപ്പാളില്‍ നിന്നും ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷിതരായി എത്തിയ മലയാളികള്‍ സ്വന്തം നിലയിലും അല്ലാതെയും നാട്ടിലേക്ക് എത്തുമെന്നും നോര്‍ക്ക അധികൃതര്‍ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.