നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി: എൽഡിഎഫിലെ ഒരംഗത്തിന്‍റെ പിന്തുണയോടെ കോൺഗ്രസ് ഭരണം

Global Indian Writer · September 2, 2026 · 1 min read · 0 Comments · 0 Shares

പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് തിരിച്ചടി. എൽഡിഎഫിലെ ഒരംഗത്തിന്‍റെ പിന്തുണയോടെ കോൺഗ്രസ് വിജയിച്ചു . കോൺഗ്രസിന്‍റെ വി.പി മനോജ്‌ കുമാറാണ് പ്രസിഡന്‍റ്. എൽഡിഎഫിലെ ഷീജാമോൾ ആണ് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

നാരങ്ങാനം പഞ്ചായത്തിൽ കോൺ​ഗ്രസിനും ബിജെപിക്കും ആറ് അം​ഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അം​ഗങ്ങളും. നറുക്കെടുപ്പിലൂടെയാണ് നേരത്തെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺ​ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരെ നേരത്തെ കോൺ​ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പിന്നാലെ കോൺ​ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. സിപിഎം, കോൺ​ഗ്രസ് അം​ഗങ്ങൾ വിട്ടുനിന്നതോടെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.