തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറാന് കഴിയുമെങ്കില്‍ പിന്മാറുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്. ഇന്ദിരാ ഭവനില്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പിഎം ശ്രീയില്‍ നിന്നും പിന്മാറുന്നത് സാധ്യമല്ലെന്നാണ് നിയമോപദേശം. എന്നാൽ പാഠ്യ പദ്ധതിയും സ്കൂളുകളും തിരഞ്ഞെടുക്കുന്നതില്‍ വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീയില്‍ പാര്‍ട്ടി വികാരം മാനിക്കുമെന്നും ഉപസമിതി റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.