ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത്

Global Indian Writer · September 4, 2026 · 1 min read · 0 Comments · 0 Shares

കുവൈത്ത്​ സിറ്റി: തുടർച്ചയായി ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച്​ കുവൈത്ത്​. ബുധൻ, വ്യാഴം ദിവസങ്ങളിൽ അടക്കം നടത്തിയ ആക്രമണങ്ങളിലാണ്​ കുവൈത്ത്​ വിദേശകാര്യ മ​ന്ത്രാലയം പ്രതിഷേധിച്ചത്​. ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ കുവൈത്തിന്‍റെ പരമാധികാരത്തിനുമേലുള്ള ഗുരുതര ലംഘനമാണ്​. രാജ്യ സുരക്ഷ, സ്ഥിരത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവക്കുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭാ ചാർട്ടർ, യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം എന്നിവയുടെയെല്ലാം നഗ്​നമായ ലംഘനമാണ്​ ഇറാൻ നടത്തുന്നത്​. ഗൾഫ്​ മേഖലയുടെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന ആക്രമണാത്മക നിലപാടാണ് ഇറാൻ തുടരുന്നത്​. നയതന്ത്ര തലത്തിലുള്ള സംഘർഷ ലഘൂകരണ ശ്രമങ്ങളെ തകർക്കുന്നതാണ് ഇത്തരം നടപടികൾ. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിനുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.